ജനകീയ രാഷ്ട്രീയത്തിന്റെ 10 വര്‍ഷം; എസ്.ഡി.പി.ഐ പ്രചാരണ വര്‍ഷത്തിന് ഇന്ന് ആരംഭം
SDPI
20 ജൂണ്‍ 2018
തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം ആരംഭിച്ച ദിനത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് 'ജനകീയ രാഷ്ട്രീയത്തിന്റെ പത്ത് വര്‍ഷം' എന്ന പേരില്‍ കേരളത്തില്‍ പ്രത്യേക പ്രചാരണ പരിപാടികളും സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ന് സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും രാവിലെ എട്ട് മണിക്ക് പതാക ഉയര്‍ത്തും. മധുര പലഹാര വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടീല്‍, മഴക്കുഴിനിര്‍മ്മാണം, ഗൃഹ സമ്പര്‍ക്കം തുടങ്ങിയ വ്യത്യസ്ത പരിപാടികളോടെ സ്ഥാപകദിനമാചരിക്കും. നിരവധി ജനോപകാര പ്രദമായ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കും. ദുരന്തമേഖലകളില്‍ വിദഗ്ദ സേവനം ലഭ്യമാക്കുന്നതിന് പ്രാപ്തരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ കര്‍മ്മസേന രൂപീകരിക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.