SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഏ.വി ജോര്‍ജ്ജ് സി.പി.എമ്മിന്റെ സംരക്ഷണ കവചത്തില്‍: മുവാറ്റുപുഴ അഷറഫ് മൗലവി
SDPI
27 ജൂണ്‍ 2018

തിരുവനന്തപുരം : ആലുവ മുന്‍ റൂറല്‍ എസ്.പി ഏവി ജോര്‍ജ്ജ് സി.പി.എംന്റെ യും സര്‍ക്കാരിന്റെയും സംരക്ഷണ കവചത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു. ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിയായ ഏ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിന്റെ ജീവനെടുത്തത്‌പോലെ ഒരുപാടുപേരുടെ ജിവനെടുക്കാന്‍ കാര്‍മികത്വം വഹിച്ച ആളാണ് ഏ.വി ജോര്‍ജ്ജ്. സി.പി.എം ന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഏവി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലിസ് ബീമാപ്പള്ളിയിലെ ആറുപേരെ വെടിവെച്ചു കൊന്നത്. സി.പി.എം ഭരിക്കുമ്പോള്‍ തന്നെയാണ് നിരപരാധിയായിരുന്ന അബ്ദുനാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ പോലീസിന് ഏവി ജോര്‍ജ്ജ് പിടിച്ചുകൊടുക്കുന്നത്. ഇങ്ങനെ സി.പി.എമ്മിനു വേണ്ടിയും തന്റെ സ്വന്തം താല്‍പ്പര്യത്തിന് വേണ്ടിയും ഏവി ജോര്‍ജ്ജ് ഒരുപാട് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യതതിനാലാണ് സി.പി.എമ്മിന് ജോര്‍ജ്ജിനെ സംരക്ഷിക്കേണ്ടി വരുന്നത്. കോടതിയില്‍ പോലും ഏവി ജോര്‍ജ്ജിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നല്‍കിയട്ടുള്ളത്. ശക്തമായ നിയമനടപടി സ്വീകരിച്ചാല്‍ തങ്ങളുടെ പല രഹസ്യങ്ങളും ഏ.വി ജോര്‍ജ്ജ് പുറത്ത് പറയും എന്ന ഭയവും സി.പി.എമ്മിനുണ്ട്. അത്‌കൊണ്ടുതന്നെ ഏവി ജോര്‍ജ്ജിനെ എങ്ങനെയും സംരക്ഷിക്കുക എന്ന നിലപാടാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍, പോലിസ് എന്നു കേള്‍ക്കുമ്പോള്‍ ജനാധിപത്യ സംവിധാനത്തിലെ പൗരന്‍ ഏതോ വന്യമൃഗത്തിന്റെയോ, ഭീകര ജീവിയുടെയോ മുന്നില്‍ അകപ്പെട്ടതുപോലെയുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. പോലിസ് രാജിനെതിരേ നിരന്തരം സമരം ചെയ്ത പ്രത്യയ ശാസ്ത്രത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ മുമ്പെങ്ങുമ്മില്ലാത്ത രീതിയില്‍ ഗുണ്ടാപണിയാണ് സാദാരണക്കാര്‍ക്കെതിരേ പോലിസ് എടുത്തുകൊണ്ടിരിക്കുന്നത്. സ്വന്തം പ്രത്യയ ശാസ്ത്രത്തിനപ്പുറം ഒന്നും നിലനില്‍ക്കരുതെന്ന് കരുതുന്ന, അസിഹിഷ്ണുതയോടെ പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസ് രാജ് നടപ്പാക്കുന്നതിന് പകരം മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് തയ്യാറാവണം. പോലിസിന് അഴിഞ്ഞാടാന്‍ രാജകീയ ഭരണമല്ല നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് ഭരണകൂടം ഓര്‍മ്മിക്കേണ്ടതുണ്ട്. പിണറായയി വിജയന്‍ മുഖ്യമന്ത്രി എന്ന നിലക്ക് ഏവി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു കൊണ്ട് ജനങ്ങളോടുള്ള കടമ നിര്‍വ്വഹിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരള പൊതുസമൂഹത്തന് അന്തസോടെ ജീവിക്കാന്‍ ഈ സമരവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍, സിയാദ് കണ്ടല,  അന്‍സാരി ഏനാത്ത്, എം സാലിം, നിസാമുദ്ദീന്‍ തച്ചോണം അഷറഫ് പ്രാവച്ചമ്പലം സുമയ്യറഹീം സംസാരിച്ചു.