SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പൊതു ജനപിന്തുണ വേണ്ടാത്ത ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുക: എസ്.ഡി.പി.ഐ
SDPI
01 ജൂലൈ 2018

കൊച്ചി: അമ്മ സംഘടനക്ക് പൊതു ജനങ്ങളുടെ പിന്തുണ ആവശ്യമില്ലെന്ന് പറഞ്ഞ നടന്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു.
അമ്മ എന്ന സംഘടനയിലെ അംഗങ്ങള്‍ കോടിക്കണക്കിന് മലയാളികളുടെ പിന്തുണയും സഹായവും കൊണ്ട് വളര്‍ന്നവരാണെന്നത് മറക്കരുത്. തങ്ങളുടെ സിനിമകളും സ്‌റ്റേജ് ഷോകളും വിജയിപ്പിക്കാനുമുള്ള ഉപകരാണമായിട്ട് ജനങ്ങളെ കാണുന്ന ഗണേഷ്‌കുമാര്‍ പത്തനാപുരത്തെ ജനങ്ങളുടെ വോട്ടുകൊണ്ടാണ് എം.എല്‍.എ ആയി മാറിയതെന്ന് മറക്കരുത്. ഒരു ജനപ്രതിനിധിയില്‍ നിന്നുതന്നെ ജനവിരുദ്ധവും ധാര്‍ഷ്ട്യത്തോടെയുമുള്ള പരാമര്‍ഷമുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളെ വേണ്ടാത്ത അമ്മയുടെ ഭാരവാഹികളെ ജനം ബഹിഷ്‌കരിക്കേണ്ടി വരുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.