SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അധികാരബലം കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല- എസ്.ഡി.പി.ഐ
SDPI
04 ജൂലൈ 2018

കോഴിക്കോട്: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തെ മറയാക്കി സി.പി.എം രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നും അധികാരബലം കൊണ്ട് എസ്.ഡി.പി.ഐയെ തകര്‍ക്കാന്‍ കഴിയില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍.
ആലപ്പുഴയില്‍ പാര്‍ട്ടിയുടെ വാര്‍ഡ് മെമ്പര്‍ കിഷോര്‍കുമാര്‍ അടക്കം ജില്ലാ, മണ്ഡലം നേതാക്കളെ അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതില്‍ നിന്ന് തന്നെ സര്‍ക്കാരിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. കസ്റ്റഡിയിലെടുത്ത പലരെയും വിവിധ കേസുകളില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയാണ് പോലീസില്‍ നിന്നുണ്ടായി കൊണ്ടിരിക്കുന്നത്.
പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പ്രഖ്യാപിച്ചിട്ടും സംസ്ഥാന വ്യാപകമായി നൂറുക്കണക്കിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഭീകരത സൃഷ്ടിക്കുന്നതിന് ന്യായീകരണമില്ല. പാര്‍ട്ടി കൊടികളും ബോര്‍ഡുകളും നശിപ്പിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം വിലപ്പോകാത്തത് കൊണ്ടാണ് ആക്രമണത്തിന്റെ പുതിയ രീതി അവലംബിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ഭീതി പരത്തി പൊതുജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റാമെന്ന വ്യാമോഹം പരാജയപ്പെടുമെന്നും ഇത്തരം ഗൂഢാലോചനകളെ ജനാധിപത്യപരമായി നേരിടുമെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു.