SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR_Conf_അഭിമന്യു വധത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിന് ശ്രമം: എസ് ഡി പി ഐ
SDPI
16 ജൂലൈ 2018

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരി തിരിവു സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി
കൊലക്കേസ് പ്രതികളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടെന്ന് ഇടക്കിക്കിടെ പ്രസ്താവനയിറക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ആഭ്യന്തര വകുപ്പ് ഇതിന്റെ പേരില്‍ മുസ്ലിം സാമുദായിക വേട്ടക്കും വര്‍ഗീയ ചേരിതിരിവിനും കാരണമാകുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത് .
കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുകയും അതുമായി ബന്ധപ്പെട്ടവരെ പാര്‍ട്ടി സംരക്ഷിക്കുകയില്ലെന്ന നിലപാട് നേരത്തെ വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇത്തരം കൊലപാതകങ്ങള്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ലക്ഷ്യത്തിനോ ജനാധിപത്യ ശൈലിക്കോ ഏതെങ്കിലും തരത്തില്‍  ഗുണകരമാകുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നില്ല. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ ഹാജറാക്കണം. അതിനെ തടസ്സപ്പെടുത്തുന്ന ഒരു പ്രവൃത്തിയും എസ് ഡി പി ഐ യുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
പ്രതികളുടെ പേരോ സംഘടനാ ബന്ധമോ പോലിസ് വെളിപ്പെടുത്തുന്നതിന് മുമ്പേ സംഭവത്തിന്റെ ആദ്യ മണിക്കൂറുകള്‍ക്കകം തന്നെ എസ്ഡിപിഐക്കെതിരെ ദുഷ്പ്രചരണമാരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി പാര്‍ട്ടിയുടെ കൊടികളും ബാനറുകളും നശിപ്പിച്ച് കൊണ്ട് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ CPM നേതാക്കള്‍ ശ്രമിക്കുന്നു. ഇതില്‍ രാഷ്ട്രീയ ദുഷ്ടലാക്കും വര്‍ഗ്ഗീയതയും അടങ്ങിയിട്ടുണ്ട്. കാരണം നൂറുക്കണക്കിന് CPM/ DYFI/SFI പ്രവര്‍ത്തകരുടെ കൊലക്കേസുകളില്‍ RSS/BJP പ്രവര്‍ത്തകര്‍ പ്രതികളാക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നും ഇജങ വര്‍ഗീയതക്കെതിരെ കാമ്പയിന്‍ നടത്തിയിട്ടില്ല.
കേരളത്തില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നിരവധി കൊലപാതകങ്ങളുണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ പേരിലുണ്ടായ ഒരു കൊലപാതകത്തെ വര്‍ഗ്ഗീയമെന്ന് വിശേഷിപ്പിക്കുന്നതാദ്യമാണ്. അപ്പോള്‍ സിപിഎമ്മിന്റെ സമീപനത്തില്‍ വര്‍ഗീയത ഒളിഞ്ഞിരിപ്പുണ്ടെന്ന് വ്യക്തം.
മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുകയും ഒപ്പം ന്യൂനപക്ഷ ദലിത് വേട്ട തുടരുകയും ചെയ്യുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയമാണ് സി.പി.എമ്മും പിന്തുടരുന്നതെന്ന് നിരന്തരം വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അഭിമന്യു വധക്കേസിലെ പ്രതികളെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ പിടികൂടുക തന്നെ വേണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെടുകയാണ്.
ഫോണ്‍കോള്‍ വിവരങ്ങളും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും ഇപ്പോഴും ദുരൂഹമായി തന്നെ ഇരിക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് സി.പി.എം വ്യക്തമാക്കണം.

പോലിസ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത് കേവലം കേസന്വേഷണമല്ല. കാരണം;
1. സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും കരുതല്‍ തടങ്കലില്‍വെക്കുന്നു ഓരോ സ്‌റ്റേഷനിലും 50 പേരെ വീതം പിടിക്കാന്‍ ടാര്‍ജറ്റ് കൊടുത്തിരിക്കുന്നു.
2. കസ്റ്റഡിയിലെടുക്കുന്നവരോട് ഭീകരരോടെന്ന പോലെ പെരുമാറുന്നു. വിവരശേഖരണമെന്ന പേരില്‍ ചോദിക്കുന്ന പലതും വര്‍ഗ്ഗീയവും ദുരുദ്ദേശപരവും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്.
    - ജഎഹ മായി ആശയപരമായ അഭിപ്രായ വിത്യാസമുണ്ടോ?
    - നാട്ടിലെ രണ്ട് ആര്‍ എസ് എസുകാരുടെ പേര്
    - മുസ്ലിംകളില്‍ ഉള്‍പ്പെട്ട രണ്ട് യുക്തിവാദികളുടെ പേര്
    - നിങ്ങളുടെ നാട്ടില്‍ ഇസ്ലാം വിരുദ്ധരായ മുസ്ലിംകളുണ്ടോ? ആരെല്ലാം ?
    - വീട്ടുകാരുടെ സമ്മതത്തോടെയാണോ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് ? .... തുടങ്ങിയ ചോദ്യങ്ങള്‍!
3.  നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്ത് വാര്‍ത്ത സൃഷ്ടിക്കുന്നു.
4.  പാര്‍ട്ടിയിലെ ദലിത് സഹോദരങ്ങളോട് പ്രത്യേക വിരോധത്തോടെ പെരുമാറുന്നു. അവരുടെ വീടുകളില്‍ പോയി ഭീതി സൃഷ്ടിച്ച് പിടിച്ച് കൊണ്ട് പോകുന്നു. സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു.
5.  പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാര്യമാരെയും ഉമ്മമാരെയും സ്‌റ്റേഷനില്‍ കൊണ്ട് പോയി ഭീഷണിപ്പെടുത്തുന്നു. ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാന്‍ പോലും ഉപദേശിക്കുന്നു.
- CPM വര്‍ഗ്ഗീയത തുലയട്ടെയെന്ന് ആദ്യമായി എഴുതേണ്ടത് സ്വന്തം മനസ്സുകളിലാണ്. ബിജെപി അജണ്ടക്ക് കേരളത്തില്‍ കളമൊരുക്കുന്ന തരത്തിലാണ് എസ് ഡി പി ഐക്കെതിരെ സി പി എം
    പ്രചരണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇത് തുറന്ന് കാണിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്.
     ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ലെന്ന സന്ദേശവുമായി ജൂലൈ 20 മുതല്‍ ആഗസ്ത് 20                                                             
     വരെ കാമ്പയിന്‍ ആചരിക്കും
ഗൃഹ സമ്പര്‍ക്കം, സായാഹ്നസദസ്സ്, വാഹനജാഥ തുടങ്ങിയ പരിപാടികളിലൂടെ ജനങ്ങളുമായി സംവദിക്കും.




വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;
പി. അബ്ദുല്‍ മജീദ് ഫൈസി    (സംസ്ഥാന പ്രസിഡന്റ്)
എം.കെ മനോജ്കുമാര്‍        (സംസ്ഥാന വൈസ് പ്രസിഡന്റ്)
റോയി അറയ്ക്കല്‍         (സംസ്ഥാന ജനറല്‍ സെക്രട്ടറി)
വി.കെ ഷൗക്കത്തലി        (ജില്ലാ പ്രസിഡന്റ്, എറണാകുളം)