SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഹര്‍ത്താല്‍ പിന്‍വലിച്ചു.
SDPI
16 ജൂലൈ 2018

കോഴിക്കോട് : പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ലായെന്ന പേരില്‍ ജൂലൈ 20 മുതല്‍ നടത്തുന്ന കാംപയിന്‍ പ്രഖ്യാപിക്കുന്നതിന് വേണ്ടി എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോള്‍ എസിഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ്കുമാര്‍, ജനറല്‍   സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി തുടങ്ങിയവരെ  അകാരണമായി കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന സംസ്ഥാന ഹര്‍ത്താല്‍ പിന്‍വലിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അറിയിച്ചു.
നേതാക്കളെ നീരുപാതികം വിട്ടയച്ചതിനാലും ശക്തമായ കാലവര്‍ഷക്കെടുതി പരിഗണിച്ചുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളുമായി വരും ദിവസങ്ങളില്‍ തെരുവിലിറങ്ങുമെന്നും സിപിഎമ്മിന്റെയും പിണറായി സര്‍ക്കാറിന്റെയും തെറ്റായ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.