കേരളത്തിൽ നടക്കുന്നത് പരിധിവിട്ട പൊലീസ് വേട്ട: എം.കെ.ഫൈസി
SDPI
16 ജൂലൈ 2018
ന്യൂഡൽഹി: എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോള്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി തുടങ്ങിയവരെ അകാരണമായി കസ്റ്റഡിയില്‍ എടുത്ത നടപടി പരിധി വിട്ട നീക്കമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ.ഫൈസി പറഞ്ഞു. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തെ നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്തും റെയ്ഡ് ചെയ്തും ഇല്ലായ്മ ചെയ്യാമെന്ന പിണറായി സർക്കാറിൻറെ തീരുമാനം വ്യാമോഹമാണ്. രാജ്യം മുഴുവൻ സംഘ് പരിവാർ ഫാഷിസത്തിനെതിരെ ഒരുമിക്കുമ്പോൾ ഫാഷിസത്തിനു സംതൃപ്തി നേടികൊടുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ വളർച്ചക്കത് വിഘാതമാണുണ്ടാക്കുക. അനിഷ്ടകരമായ സംഭവത്തെ അപലപിക്കുകയും ഇത്തരം സംഭവങ്ങളെ തള്ളി പറയുകയും ചെയ്ത എസ്.ഡി.പി.ഐക്കെതിരെ രാഷ്ട്രീയ വൈരാഗ്യംവെച്ച് സി പി എം നടത്തുന്ന കുപ്രചാരണങ്ങൾ പൊതു സമൂഹം തള്ളികളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.