കോടിയേരിയെ NIA ചോദ്യം ചെയ്യണം പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
18 ജൂലൈ 2018
കോഴിക്കോട്: ISIS ന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കണക്കിലെടുത്ത് കോടിയേരിയെ ചോദ്യം ചെയ്യാന്‍ NIA തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി.
പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കോടിയേരി തയ്യാറാകണം. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും.
സമൂഹത്തില്‍ ഭയം വിതച്ച് വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിക്കുന്ന സി.പി.എമ്മിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെയാണ് കേരളം ജാഗ്രത പാലിക്കേണ്ടതെന്നും മജീദ് ഫൈസി അഭിപ്രായപ്പെട്ടു.