SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഡി.ജി.പിക്ക് പരാതി നല്‍കി സി.പി.എം സംസ്ഥാന വ്യാപകമായി കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടുന്നു. എസ്.ഡി.പി.ഐ
SDPI
19 ജൂലൈ 2018

തിരുവനന്തപുരം: കെട്ടു കഥകള്‍ മെനഞ്ഞും കുപ്രാചരണങ്ങള്‍ നടത്തീട്ടും സംസ്ഥാന വ്യാപകമായി കലാപത്തിനു സി.പി.എം കോപ്പു കൂട്ടുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് ആരോപിച്ചു.

പേരാമ്പ്രയില്‍ എസ്.എഫ്.ഐക്കാരനെ വെട്ടി, തിരുവനന്തപുരം ആറ്റിങ്ങലില്‍ നവദമ്പദിമാര്‍ക്ക് ഭീഷണി, അടൂരില്‍ ആയുധ ശേഖരം പിടികൂടി, പത്തനംതിട്ടയില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗത്തെ വെട്ടി, കോഴിക്കോട് മീഞ്ചന്ത കോളേജില്‍ അക്രമം, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളാണ് ഇതെല്ലാം. തുടങ്ങി നിരവധി കെട്ടുകഥകളാണ് ദിനം പ്രതി പാര്‍ട്ടിക്ക് നേരെ സി.പി.എം ഉയര്‍ത്തുന്നത്. സംസ്ഥാന വ്യാപകമായി സി.പി.എം നടത്തി കൊണ്ടിരിക്കുന്ന ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം തിരിച്ചറിഞ്ഞതോടെയാണ് പുതിയ ആരോപണങ്ങളുമായി രംഗത്തു വരുന്നത്. പ്രാദേശിക തലങ്ങളില്‍ ബോധപൂര്‍വ്വം സംഘടര്‍ഷം സൃഷ്ടിച്ച് കലാപത്തിനു കോപ്പു കൂട്ടുമ്പോള്‍ ക്രമസമാധാന പാലനത്തിന് ശ്രമിക്കേണ്ട പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണ്. സി.പി.എം നീക്കങ്ങളെ കുറിച്ച് ഡി.ജി.പിക്ക് പരാതി അയച്ചതായും അദ്ദേഹം പറഞ്ഞു.