SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എസ്.ഡി.പി.ഐ കാംപയിന്‍ തുടങ്ങി
SDPI
20 ജൂലൈ 2018

കോഴിക്കോട്: എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന സാമൂഹ്യ ജനാധിപത്യമെന്ന ആശയത്തെ ഫാഷിസ്റ്റു ശൈലിയില്‍ അടിച്ചമര്‍ത്താനുള്ള സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ക്കുള്ള മറുപടിയായി ''ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള എസ്.ഡി.പിഐ കാംപയിന്‍ തുടക്കമായി.

2018 ജൂലൈ 20 മുതല്‍ ആഗസ്റ്റ് 20 വരെയാണ് സംസ്ഥാനത്തുടനീളം കാംപയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ രൂപീകരണകാലം മുതല്‍ വര്‍ഗീയത ആരോപിച്ച് നിലവിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഡി.പി.ഐയെ പൊതുസമൂഹത്തിനു മുന്നില്‍ അടിസ്ഥാനരഹിതമായി അവഹേളിച്ചു കൊണ്ടിരിക്കുകയാണ്.

എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന ബഹുജന്‍ രാഷ്ട്രീയാധികാരമെന്ന ആവശ്യം സവര്‍ണ്ണാധിപത്യ പ്രസ്ഥാനങ്ങളെ അലോസരപ്പെടുത്തുന്നതാണ് മുഖ്യ കാരണം. ജനാധിപത്യത്തിന്റെ പേരില്‍ രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഹിന്ദുത്വ വര്‍ഗീയതയെയാണ് പരിപോഷിപ്പിക്കുന്നത് ദലിത്‌ന്യൂനപക്ഷആദിവാസി വിഭാഗങ്ങള്‍ക്കും ജന സംഖ്യാനുപാതികമായി രാജ്യത്തിന്റെ അധികാരങ്ങളിലും വിഭവങ്ങളിലും പങ്കാളിത്തം ആവശ്യപ്പെടുന്നതാണ് എസ്.ഡി.പി.ഐ ക്കെതിരെ തിരിയാന്‍ കാരണമായിട്ടുള്ളത്. 

ദേശീയ തലത്തില്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ക്ക് കേരളത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ഇപ്പോള്‍ സി.പി.എം ആണെന്നതാണ് ഖേദകരം. ജനാധിപത്യ സംവിധാനത്തില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ എസ്.ഡി.പി.ഐക്ക് പൊതുജനങ്ങളോട് ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുവാനുണ്ട്.

കാംപയിന്റെ ഭാഗമായി സംസ്ഥാനത്ത് ജനസമ്പര്‍ക്ക സദസ്സ്, ഗൃഹസമ്പര്‍ക്കം, ലഘുലേഖ വിതരണം ഉള്‍പ്പെടെ വിവിധ പ്രചാരണ പരിപാടികളാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. 


ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറിമാരായ പി.ആര്‍.സിയാദ്, കെ.എസ്. ഷാന്‍, സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ എന്നിവര്‍