അനുശോചനം
SDPI
24 ജൂലൈ 2018
കോഴിക്കോട്: മഴക്കെടുതി ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ കല്ലറക്കടുത്ത് കരിയാറില്‍ വള്ളം മറിഞ്ഞ് മരണപ്പെട്ട മാതൃഭൂമി പ്രാദേശിക ലേഖകരായ സജി, തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ബിപിന്‍ എന്നിവരുടെ മരണത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.