SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കോടിയേരിക്കെതിരെ എസ്.ഡി.പി.ഐ നിയമ നടപടികളാരംഭിച്ചു.
SDPI
29 ജൂലൈ 2018

കോഴിക്കോട് : ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന് എസ്.ഡി.പി.ഐ വകീല്‍ നോട്ടീസയച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലാണ് അഡ്വ.റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസയച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെങ്കില്‍ എന്‍.ഐ.എക്ക് കൈമാറുവാന്‍ കോടിയേരി തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടിരുന്നു. അതിനോട് ഇത് വരെ കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി ശക്തമാക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.