ഗുരുവന്ദനം സര്‍ക്കുലര്‍;  വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം- റോയി അറയ്ക്കല്‍
              
SDPI
              			  30 ജൂലൈ 2018             
           കോഴിക്കോട്: സ്‌കൂളുകളില്‍ ഗുരുവന്ദനം പരിപാടി നടത്താന്‍ അനുമതി നല്‍കി കൊണ്ട് ഡി.പി.ഐ നല്‍കിയ സര്‍ക്കുലറിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അന്തസത്തക്കും നിയമത്തിനും വിരുദ്ധമായ സര്‍ക്കുലര്‍ നല്‍കിയ വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ അച്ചടക്ക നടപടി അനിവാര്യമാണ്. വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ക്ലാസ്സുകള്‍ക്ക് ഗുരുവന്ദനം എന്ന പേര് നല്‍കുകയാണുണ്ടായതെന്ന ഡി.പി.ഐയുടെ വിശദീകരണം വിചിത്രകരമായ വ്യാഖ്യാനമാണ്. ഒരു സ്വകാര്യ ട്രസ്റ്റ് നല്‍കിയ അപേക്ഷ അതേപടി അനുവദിച്ച് നാല് ദിവസത്തിനകം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ അയച്ചതില്‍ ദുരൂഹതയുണ്ട്. ഇടത് ഭരണത്തില്‍ സംഘ്പരിവാര്‍ അജണ്ട കൃത്യമായി നടപ്പിലായി കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണം കൂടിയാണിത്. കൊയിലാണ്ടിയിലെ സ്‌കൂളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണം ഔദ്യോഗികമായി വില്‍പ്പന നടത്തുന്ന വാര്‍ത്ത പുറത്തുവന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ജനാധിപത്യവും യുക്തിചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിച്ച് കൊണ്ടുള്ള പൊതുവിദ്യാഭ്യാസത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തെയാണ് ഉദ്യോഗസ്ഥര്‍ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്. ഈ നടപടി തിരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് റോയ് അറക്കല്‍ ആവശ്യപ്പെട്ടു.