സ്വാതന്ത്ര്യ ദിനത്തില്‍ എസ്.ഡി.പി.ഐ 500 കേന്ദ്രങ്ങളില്‍ കാവലാള്‍ ജാഥ സംഘടിപ്പിക്കും.
SDPI
02 ഓഗസ്റ്റ് 2018
തിരുവനന്തപുരം : ബഹുസ്വരതയാണ് ഇന്ത്യ എന്ന സന്ദേശത്തില്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 15 നു സ്വാതന്ത്ര്യ ദിനത്തില്‍ കാവലാള്‍ ജാഥ സംഘടിപ്പിക്കുവാന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രാജ്യത്ത് ജനാധിപത്യവും, മതേതരത്വവും, സ്വാതന്ത്ര്യവും അനുവദിക്കാതെ ഫാഷിസ്റ്റ് ഏകശിലാ ഭരണത്തിനാണ് കേന്ദ്രം ഭരിക്കുന്ന സംഘ് പരിവാര്‍ പരിശ്രമിക്കുന്നത്. പശു ഭീകരതയുടെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്നു. ആസാമില്‍ 40 ലക്ഷം പൗരന്‍മാരെ പൗരത്വം നിഷേധിച്ചു റോഹിങ്ക്യന്‍ മോഡല്‍ കൂട്ട കശാപ്പിനു ശ്രമിക്കുന്നു. ദലിതുകള്‍ക്കു നേരേ ക്രൂരമായ അതിക്രമങ്ങള്‍ നടക്കുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ചെറുകിട കച്ചവടക്കാര്‍ നരകിക്കുന്നു. രാജ്യം മഹാ അപകടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ജനങ്ങളില്‍ പോരാട്ടത്തിന്റെ ശക്തി പകരാനും രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താനും നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തി പിടിക്കാനുമാണ് എസ്.ഡിപിഐ കാവലാള്‍ ജാഥ നടത്തുന്നത്. ആഗസ്റ്റ് 15 നു സംസ്ഥാന ജില്ല പ്രാദേശിക ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തും. ഉച്ചക്ക് 3 മണി മുതല്‍ പഞ്ചായത്ത് / മുന്‍സിപ്പല്‍ കമ്മിറ്റികളുടെ കീഴില്‍ ദേശീയ പതാകയേന്തി പദയാത്ര (കാവലാള്‍ ജാഥ) സംഘടിപ്പിക്കും. ദേശഭക്തിഗാനങ്ങള്‍ക്കൊപ്പം രാജ്യത്തിനു വേണ്ടി പ്രതിജ്ഞ പുതുക്കും. സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ.മനോജ് കുമാര്‍, മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സെക്രട്ടറിമാരായ കെ കെ.അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി.ആര്‍.സിയാദ്, കെ.എസ്.ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, ഇ എസ് ഖാജാ ഹുസൈന്‍ പി.കെ ഉസ്മാന്‍ സംസാരിച്ചു.