മുഖ്യമന്ത്രിയുടെ നിസ്സംഗത അപകടം: പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
06 ഓഗസ്റ്റ് 2018
കാസര്‍ഗോട്ട് സി.പി.എം പ്രവര്‍ത്തകനായ 23 വയസ്സ് മാത്രം പ്രായമുള്ള അബൂബക്കര്‍ സിദ്ധീഖ് എന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ആര്‍.എസ്.എസ് ഭീകരര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിസ്സംഗത അപകടമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി. സംസ്ഥാനത്ത് വ്യാപകമായ വര്‍ഗീയ കലാപം സൃഷ്ടിച്ച് രാഷ്്ട്രീയ മുതലെടുപ്പിന് കളമൊരുക്കാനുള്ള ആര്‍.എസ്.എസ്സിന്റെ ദേശീയ അജണ്ടയുടെ ഭാഗമാണിതെന്ന് ഏതാനും വര്‍ഷങ്ങളായി കാസര്‍ഗോട്ട് കേന്ദ്രമായി ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവും.
മംഗലാപുരം കേന്ദ്രീകരിച്ച് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന്റെ പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ ആര്‍.എസ്.എസ് ഭീകരതയ്ക്ക് നേരെ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന സംഘ്പരിവാര്‍ അനുകൂല സമീപനത്തിന്റെ ലക്ഷണങ്ങള്‍ ഇതിന്റെ പിന്നില്‍ കാണാനാവുന്നതാണ്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതാക്കളും പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയും പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും അതാണ് സൂചിപ്പിക്കുന്നത്.
വ്യക്തി വിരോധം, പ്രാദേശിക കശപിശ തുടങ്ങിയ ന്യായങ്ങളെ നിരത്തി കൊലപാതകം രണ്ടോ മൂന്നോ വ്യക്തികളില്‍ ഒതുക്കി സംഘ്പരിവാറിനെയും നേതാക്കളെയും രക്ഷിക്കുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായി മനസ്സിലാക്കാനാവുന്നു.
കൊലപാതകത്തിന്റെ ആസൂത്രണം, ഗൂഢാലോചന, കൃത്യനിര്‍വഹണം തുടങ്ങിയവയില്‍ പങ്കുവഹിച്ച പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.