SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ രണ്ടാം ഘട്ട വിഭവ സമാഹരണം നടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക: പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
09 ഓഗസ്റ്റ്‌ 2018

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കേരളം വിറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ മാറ്റിവെച്ച് മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു. ഉരുള്‍പൊട്ടലിലും ഒഴുക്കിലും പെട്ട് മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ഇടുക്കി ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍ പ്രയാസം നേരിടുന്നവരെ സഹായിക്കാന്‍ ആയിരം പ്രത്യേക വളണ്ടിയര്‍മാരെ എറണാകുളത്ത് സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ ആര്‍ ജി ടീം അംഗങ്ങള്‍ പെരിയാറിന്റെ തീരപ്രദേശങ്ങളിലും ജനങ്ങളെ മാറ്റി പാര്‍പ്പിച്ച ക്യാമ്പുകളിലും സേവനനിരതരാണ്.
തീര്‍ത്തും ഒറ്റപ്പെട്ട വയനാട് ജില്ലയിലെ ദുരിതബാധിതര്‍ക്ക് വേണ്ടി ഇന്ന് (വെള്ളി) കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ വിഭവ സമാഹരണം നടത്തുമെന്നും മജീദ് ഫൈസി പറഞ്ഞു.