മഴക്കെടുതി: നിസ്വാര്‍ത്ഥ സേവനങ്ങളുമായി എസ്.ഡി.പി.ഐ
SDPI
11 ഓഗസ്റ്റ് 2018
കോഴിക്കോട് : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന വ്യാപകമായി ബഹുമുഖ സേവനങ്ങള്‍ നല്‍കി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാതൃകയായി. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ദുരന്തമേഖലയില്‍ എസ്.ഡി.പി.ഐ വളണ്ടിയര്‍ സേനയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിറസാനിദ്ധ്യമായിരുന്നു. വിവിധ ജില്ലകളില്‍ നിന്നും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ രണ്ടാം ഘട്ട വിഭവ ശേഖരണം നടത്തി ദുരന്തമേഖലകളിലും ദുരിതാശ്വാസ കേമ്പുകളിലും വിതരണം ചെയ്തു.
അരി ,പഞ്ചസാര, ചായപ്പൊടി, കടല, പരിപ്പ്, ചെറുപയര്‍, പുട്ട് പൊടി, റവ, മൈദ, ആട്ട , വെളിച്ചെണ്ണ, അവില്‍, ഉപ്പ്, ചേന, മത്തന്‍, വെള്ളരി, ഉള്ളി, വന്‍പയര്‍, കടുക്, ഉലുവ, മഞ്ഞപ്പൊടി, മുളക് പൊടി, അരി പൊടി, മല്ലിപൊടി, ഗോതമ്പ്, ജീരകം, കഞ്ഞി അരി, സോപ്പ്, വാഴക്കുല, തേങ്ങ, പുതുവസ്ത്രങ്ങള്‍, മരുന്നുകള്‍, മറ്റു അവശ്യസാധനങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്തു.