ഉമര്‍ ഖാലിദിനെതിരെയുള്ള വധശ്രമം ഞെട്ടിക്കുന്നത്: പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
13 ഓഗസ്റ്റ് 2018
കോഴിക്കോട് : സംഘ്പരിവാര്‍ ഭീകരതക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെതിരെ വെടിവെച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. മോദി ഭരണത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സജീവമായവരുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണെന്നും അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.