ജയരാജന്റെ മന്ത്രിപദം എല്‍.ഡി.എഫിന് സംഭവിച്ച അപചയത്തിന് തെളിവ്: തുളസീധരന്‍ പള്ളിക്കല്‍
SDPI
13 ഓഗസ്റ്റ് 2018
എറണാകുളം : ജയരാജന്റെ മന്ത്രിപദം എല്‍ ഡി എഫിന് സംഭവിച്ച അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പ്രസ്താവിച്ചു. ജയരാജനെ മന്ത്രിയാക്കുന്നതിലുള്ള എതിര്‍പ്പ് മറികടക്കാനാണ് സി.പി.ഐക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കിയതെന്ന് വ്യക്തമാണ്. പ്രളയ ദുരിതത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച സന്ദര്‍ഭത്തില്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം പുതിയ കാബിനറ്റ് പദവി സൃഷ്ടിച്ച് സര്‍ക്കാര്‍ ചിലവ് വര്‍ധിപ്പിക്കുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണ്. നേതാക്കളോടുള്ള കടപ്പാടുകള്‍ക്കാണ് പൊതു താല്‍പര്യത്തേക്കാള്‍ സി.പി.എം മുന്‍ഗണന നല്‍കുന്നതെന്നും ജനങ്ങളോടൊപ്പമെന്ന വാഗ്ദാനത്തില്‍ സര്‍ക്കാരിന് ഒട്ടും ആത്മാര്‍ത്ഥതയില്ലെന്നും തെളിയുന്നതായി തുളസീധരന്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ശക്തിപ്പെട്ട് വരുന്ന അധാര്‍മ്മികതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.