അനുശോചിച്ചു
SDPI
14 ഓഗസ്റ്റ് 2018
കോഴിക്കോട്: എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സൈദ് മുഹമ്മദ് നിസാമിയുടെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. സുന്നീ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ പരസ്യമായി അണിചേരാതെ സമുദായ താല്‍പര്യത്തിന് മുന്‍ഗണന നല്‍കിയ വ്യക്തിയായിരുന്നു നിസാമി. മതത്തിനെതിരെ വരുന്ന പൊതു വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാണ് അദ്ദേഹം തന്റെ നാവും തൂലികയും പ്രയോഗിച്ചത്. എതിര്‍ വീക്ഷണക്കാരെയും ബഹുമാനിക്കുന്ന മാതൃകാ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മജീദ് ഫൈസി പറഞ്ഞു.