ബഹുസ്വരത സംരക്ഷിക്കാന്‍ എസ്.ഡി.പി.ഐ കാവല്‍ നില്‍ക്കും: എം.കെ ഫൈസി
SDPI
15 ഓഗസ്റ്റ് 2018
കോഴിക്കോട് : രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കുവാനും നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്താനും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കാവല്‍ ഭടന്മാരായി പ്രവര്‍ത്തിക്കുമെന്ന് ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പറഞ്ഞു. സ്വതന്ത്ര്യദിനത്തില്‍ കോഴിക്കോട് ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഇന്ത്യയെ വ്യത്യസ്ഥമാക്കുന്നത് നമ്മുടെ ഭരണഘടന, ജനാധിപത്യം, മതേതരത്വം തുടങ്ങിയവയാണ്. എന്നാല്‍ രാജ്യത്തിന്റെ ഈ ബഹുസ്വരത തച്ചുതകര്‍ക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ജീവന്‍ വെടിയേണ്ടി വന്നാലും രാജ്യത്തിന്റെ സ്വതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരന്മാരും തയ്യാറാവുമ്പോള്‍ മാത്രമേ ഇത്തരം ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളു. രാജ്യത്ത് സാമ്പത്തിക ഭദ്രത തകര്‍ന്നു കൊണ്ടിരിക്കുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ദലിത്- മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ തല്ലിക്കൊല്ലുന്നു. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ദിക്കുന്നു. ബലാത്‌സംഘം തുടര്‍കഥയാവുന്നു. ജന്മനാട്ടില്‍ ജീവിക്കാന്‍ പോലും ഇന്ത്യക്കാരനായിരുന്നുവെന്ന് സ്വയം തെളിവ് നല്‍കേണ്ട അവസ്ഥയിലേക്ക് രാജ്യത്തെ പൗരന്മാരെ തള്ളിവിടുന്നു. ദേശീയ പൗരത്വ രജിസ്ട്രറിന്റെ പേരില്‍ അനേക ലക്ഷം ഇന്ത്യക്കാര്‍ ഭയത്തിലാണ്. ഭരണ-ഉദ്ദ്യോഗസ്ഥ നിയമ മേഖലകളിലൊക്കെ സംഘ്പരിവാര്‍ ഫാഷിസ്റ്റ് മനോഭാവമുള്ളവരെ തിരികെ കയറ്റിയിരിക്കുന്നു. ജഡ്ജിമാരേയും കോടതികളേയും ഭീഷണിപ്പെടുത്തുന്നു. സംഘ് ഭീകരതക്കെതിരെ പ്രതികരിക്കുന്നവരെ വെടിവെക്കുന്നു. സാഹിത്യ- സാംസ്‌കാരിക-സാമൂഹ്യ മേഖലകളിലെ പുരോഗമനവാദികളെ ഇല്ലായ്മ ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകരെ പ്രലോഭിപ്പിക്കുകയും മാധ്യമങ്ങളെ വിലക്കെടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ സന്ധിയില്ലാത്ത സമരമാണ് സ്വാതന്ത്ര്യദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ദുരിതമനുഭവിക്കുന്നവരുടെ വേദനയോടൊപ്പം പങ്കു ചേരുന്നതായും എം.കെ ഫൈസി പറഞ്ഞു. സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിഭവ ശേഖരണം, സേവന പ്രവര്‍ത്തനങ്ങള്‍, വിഭവ ശേഖരണം സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും വരുംദിനങ്ങളില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, പി.ആര്‍ സിയാദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, വൈസ് പ്രസിഡന്റ് എഞ്ചിനിയര്‍ എം.എ സലീം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇസ്മായില്‍ കമ്മന, അബ്ദുല്‍ ഖയ്യൂം, കെ ഷമീര്‍, സുബൈദ കാരന്തൂര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കളായ റുഖിയ, മിസ്‌രിയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.