SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പ്രഹസനം: പി അബ്ദുല്‍ മജീദ് ഫൈസി
SDPI
18 ഓഗസ്റ്റ്‌ 2018

കോട്ടയം : കോടികളുടെ വാഗ്ദാനങ്ങള്‍ക്ക് പകരം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള അടിയന്തിര തീരുമാനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ദുരന്തമുഖത്ത് മരണം മുന്നില്‍ കണ്ട് നില്‍ക്കുന്ന ആയിരങ്ങളെ രക്ഷിക്കാനുള്ള പ്രായോഗിക നടപടികളില്ലാതെ തിരിച്ച് പോയ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം പ്രഹസനവും രാഷ്ട്രീയ നാടകവുമാണ്. രക്ഷാ ദൗത്യം പൂര്‍ണ്ണമായി സൈന്യം ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ ദുരഭിമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരിക്കുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയക്കളികളാണ് കേരളത്തെ അതിഭീകരമായ ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നത്.
അത്യധികം ഭീതി സൃഷ്ടിച്ച് കൊണ്ട് പ്രളയം പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. റവന്യു ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ സൈന്യത്തിന്റെ ഇടപെടല്‍ സാങ്കേതികതയില്‍ കുരുങ്ങി തടസ്സപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടാകുന്നു.  അതിനാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായി കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് പല കോണുകളില്‍ നിന്നും നിരന്തരം ആവശ്യമുയര്‍ന്നിട്ടും അതിന് അമാന്തം കാണിക്കുന്ന മുഖ്യമന്ത്രിയുടെ ദുരഭിമാനം ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുകയാണെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.