കേരള പ്രളയ ദുരിതാശ്വാസത്തിന് 700 കോടി അനുവദിച്ച യു.എ.ഇ ഭരണകൂടത്തിന് എസ്.ഡി.പി.ഐയുടെ അഭിനന്ദനം
SDPI
21 ഓഗസ്റ്റ് 2018
കോഴിക്കോട്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനു 700 കോടി അനുവദിച്ച യു.എ.ഇ. സര്‍ക്കാറിനു നന്ദിയും അഭിനന്ദവും അര്‍പ്പിക്കുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കേരളമുള്‍പ്പെടെ നമ്മുടെ രാജ്യത്തിനു പ്രവാസികള്‍ മുഖേന യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണയാണ് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നത്. പ്രളയമുണ്ടായപ്പോള്‍ ഇത്ര വലിയ സാമ്പത്തിക സഹായം നല്‍കാനുള്ള യു.എ.ഇ യുടെ തീരുമാനം ഓരോ കേരളീയനും നന്ദിയോടെ സ്മരിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു.