SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പെരുന്നാളും ഓണവും ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യമാകട്ടെ : അബ്ദുല്‍ മജീദ് ഫൈസി
SDPI
21 ഓഗസ്റ്റ്‌ 2018

കോഴിക്കോട്: പ്രളയ ദുരന്തത്തിന്റെ ദുഃഖവും രക്ഷാദൗത്യത്തില്‍ പ്രകടമായ ത്യാഗസന്നദ്ധതയുടെ പ്രതീക്ഷയും  ബലിപെരുന്നാളിനെയും ഓണത്തെയും സുഖദു:ഖ സമ്മിശ്രമാക്കുന്നു. ഭരണകൂടത്തിന്റെ പിടിപ്പ് കേടിന്റെയും ദീര്‍ഘദൃഷ്ടിയില്ലാഴ്മയുടെയും ഫലമായി ദുരിതം അനുഭവിക്കേണ്ടി വന്നവരോട് കൂടുതല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായി പെരുന്നാള്‍, ഓണം ദിനങ്ങള്‍ മാറ്റണമെന്ന്  എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പെരുന്നാള്‍, ഓണം സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. നഷ്ടങ്ങളുടെ കണക്ക് പേറി ദുരിതാശ്വാസ ക്യാമ്പുകളിലും പുറത്തും ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്ന നമ്മുടെ സഹജീവികളുടെ പുനരധിവാസത്തില്‍ പങ്കാളികളാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ പുറത്തെടുക്കുവാനും ആര്‍ത്തലച്ചു വരുന്ന വെള്ളത്തിന് മുമ്പില്‍ രക്ഷക്ക് വേണ്ടി കേഴുന്നവരെ കരക്കെത്തിക്കുവാനും ഊണും ഉറക്കവുമില്ലാതെ പണിയെടുത്തവരോട്  കേരളം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വന്‍ ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ കേരളത്തില്‍ പ്രകടമായ മാനവികൈക്യമാണ് ആഘോഷ ദിനങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശമെന്ന് മജീദ് ഫൈസി പറഞ്ഞു.
എല്ലാവര്‍ക്കും പെരുന്നാള്‍  ഓണം ആശംസകള്‍ !