തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ വേര്‍പാടില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു.
SDPI
24 ഓഗസ്റ്റ് 2018
കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസന അധിപനുമായിരുന്ന തോമസ് മാര്‍ അത്താനാസിയോസിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ വക്താവ് എന്ന നിലയിലും, വിദ്യാഭ്യസ, ആരോഗ്യ മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും എക്കാലവും സ്മരിക്കപ്പെടുമെന്നും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.