എസ്.ഡി.പി.ഐ ആറര കോടി (6,49,53,846) രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി
SDPI
29 ഓഗസ്റ്റ് 2018
തൃശൂര്‍: പ്രളയ ദുരിതാശ്വാസ സേവന മേഖലയില്‍ എസ്.ഡി.പി.ഐ ഇന്നുവരെ 6,49,53,846 രൂപയുടെ വിഭവവിതരണം നടത്തിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. നിരവധി മൃഗങ്ങളെയും സംരക്ഷിച്ചു. സംസ്ഥാന വ്യാപകമായി പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ റെസ്‌ക്യൂ, റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സ്ത്യുതര്‍ഹ സേവനങ്ങള്‍ നടത്തിയ ആര്‍.ജി ടീം (ഞഏ ഠലമാ) അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. തൃശൂരില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് ദഹ്്‌ലാന്‍ ബാഖവി (തമിഴ്‌നാട്) ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് എന്‍.യു. സലാം (കാസര്‍ഗോഡ്), പി. ബഷീര്‍ (കണ്ണൂര്‍), എന്‍. ഹംസ (വയനാട്), മുസ്തഫ പാലേരി (കോഴിക്കോട്), അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം), എസ്. അമീറലി (പാലക്കാട്), ഇ.എം.ലത്തീഫ് (തൃശൂര്‍), വി.എം. ഷൗക്കത്തലി (എറണാകുളം), കെ.എച്ച്. ഹസീബ് (കോട്ടയം), കെ. മജീദ് (ഇടുക്കി), വി.എം. ഫഹദ് (ആലപ്പുഴ), അന്‍സാരി ഏനാത്ത് (പത്തനംതിട്ട), എ.കെ. സലാഹുദ്ദീന്‍ (കൊല്ലം), സിയാദ് കണ്ടല (തിരുവനന്തപുരം) ചര്‍ച്ചയില്‍ പങ്കെടുത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സംസ്ഥാന ഭാരവാഹികളായ എം.കെ. മനോജ്കുമാര്‍, റോയ് അറയ്ക്കല്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാ കമ്മിറ്റിയംഗങ്ങളായ ജലീല്‍ നീലാമ്പ്ര, പി.ആര്‍. കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.