SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കേരളം ഒന്നാമതായി കപ്പെട്ടിരിക്കുന്നത് അയ്യങ്കാളിയോട് : തുളസീധരന്‍ പള്ളിക്കല്‍
SDPI
30 ഓഗസ്റ്റ്‌ 2018

തൃശൂര്‍ : കേരളത്തില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാത്മാ അയ്യങ്കാളിയോടാണ് സംസ്ഥാനം ഒന്നാമതായി കടപ്പെട്ടിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. തൃശൂര്‍ പേള്‍ റീജന്‍സിയില്‍ വെച്ച് നടന്ന എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അയ്യങ്കാളി അനുസ്മര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുതലാളിത്വവും ജന്മിത്വവും അരങ്ങുവാഴുന്ന കാലത്ത് അധ:സ്ഥിതരുടെ വിമോചനം സാധ്യമാക്കിയ നേതാവാണ് അദ്ദേഹം. ഉപജാതികള്‍ക്കതീതമായി ചിന്തിക്കുകയും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. വിവേചന വിരുദ്ധ സമരം, കര്‍ഷക തൊഴിലാളി സമരം, വില്ലുവണ്ടി സമരം, സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തുടങ്ങി നിരവധി പോരാട്ടങ്ങളിലൂടെ കേരളത്തില്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. ബഹുജന്‍ മുന്നേറ്റം പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ വിശ്രമമില്ലാത്ത യജഞങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അയ്യങ്കാളിയെ പോലെ മറ്റൊരാളെ കേരള ചരിത്രത്തില്‍ കാണാന്‍ സാധ്യമല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍, മുസ്തഫ കൊമ്മേരി, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.