അപ്രഖ്യാപിത അടിയന്തിരാവാസ്ഥക്കെതിര പ്രതിഷേധിക്കുക
SDPI
30 ഓഗസ്റ്റ് 2018
കോഴിക്കോട് : ഭരണകൂടത്തിന്റെ തെറ്റായ നയ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിലൂടെ രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്തയുടെ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജിദ് ഫൈസി. സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവലാഖ, ഉള്‍പ്പെടെ മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരും അഭിഭാഷകരുമായ ആറു പേരെയാണ് മഹാരാഷ്ട്ര പോലീസ് ഒരു തെളിവും കൂടാതെ അറസ്റ്റു ചെയ്തിരിക്കുന്നത്. ആദിവാസികളുടെയും ദലിത്‌ന്യൂനപക്ഷങ്ങളുടേയും രാഷ്ട്രീയത്തടവുകാരുടെയുമൊക്കെ അവകാശങ്ങള്‍ക്കും കോര്‍പ്പറേറ്റ്ഭരണകൂട ഭീകരതയ്‌ക്കെതിരെയുമുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്ന സകലരെയും നിശ്ശബ്ദരാക്കാനുള്ള ജനാധിപത്യ വിരുദ്ധ വേട്ടയാണ് നടക്കുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ മഹാരാഷ്ട്രയില്‍ നടന്ന ഭീമ കൊറെഗോവ് സംഘര്‍ഷത്തിന്റെ പേരില്‍ മധ്യ, വടക്കേ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും മോദി സര്‍ക്കാരും മഹാരാഷ്ട്ര പോലീസും കഴിഞ്ഞ കുറച്ചു മാസങ്ങളായി പിടികൂടുകയാണ്. ഷോമ സെന്‍, റോണാ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിംഗ് അടക്കമുള്ളവരെ പൊലീസ് കഴിഞ്ഞ ജൂണ്‍ 6നു അറസ്റ്റ് ചെയ്തിരുന്നു. മോദിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തുകയും അതൊക്കെ ലാപ്‌ടോപ്പില്‍ സൂക്ഷിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്തക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജനാധിപത്യവിശ്വാസികള്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.