SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പ്രളയ ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ മാര്‍ച്ച്- സെപ്റ്റംബര്‍ 10 ന്
SDPI
01 സെപ്റ്റംബർ 2018

കോഴിക്കോട്: പ്രളയം വിതച്ച ദുരന്തത്തില്‍ ന്യായമായ സഹായം നല്‍കാതെ കേരള ജനതയെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ പത്തിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അറിയിച്ചു.
ഇരുപതിനായിരം കോടിയിലധികം പ്രാഥമിക നഷ്ടം കണക്കാക്കിയ വന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അറുനൂറ് കോടി തികച്ചും അപര്യാപ്തമാണ്. അരിയടക്കം അവശ്യവസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ തയ്യാറാകാത്തതും അനുവദിച്ച അരിയുടെയും മണ്ണെണ്ണയുടെയും തുക പ്രഖ്യാപിച്ച തുകയില്‍ നിന്ന് കുറക്കുന്നതും തികഞ്ഞ അവഹേളനവും അവഗണനയുമാണ്. സഹായഹസ്തവുമായി വന്ന യുഎഇ അടക്കമുള്ള രാജ്യങ്ങളെ സാങ്കേതിക തടസ്സങ്ങളുന്നയിച്ച് അകറ്റി നിര്‍ത്തുന്നതും പ്രതിഷേധാര്‍ഹമാണ്.
ദുരിതം പേറുന്ന ജനതക്ക് ആശ്വാസം പകര്‍ന്ന് കൂടെ നില്‍ക്കുന്നതിന് പകരം ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് രാഷ്ട്രീയ പക്ഷപാതിത്തം പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാണ്. ഈ നിലപാടില്‍ കേരള ജനതയുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു.