SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

മെഡിക്കല്‍ ഓര്‍ഡിനന്‍സ് : നിയമ ലംഘനത്തിന് കൂട്ട് നിന്നവര്‍ നിയമസഭാംഗത്വം രാജി വെക്കണം
SDPI
13 സെപ്റ്റംബർ 2018

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ വിദ്യാഭ്യാസ കച്ചവടത്തെ സഹായിക്കുവാന്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പിയും ഒത്തൊരുമിച്ച് നിയമസഭയില്‍ പാസ്സാക്കിയെടുത്ത ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയതോടെ ഈ പാര്‍ട്ടികള്‍ക്കെല്ലാം നിയമസഭയില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. നിയമ ലംഘനത്തെ സാധൂകരിക്കുന്നതിന് നിയമസഭയെ ദുരുപയോഗം ചെയ്തവര്‍ സഭയുടെ അന്തസ് കളഞ്ഞ് കുളിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഏറ്റവുമധികം സമരം ചെയ്ത സി.പി.എമ്മിന്റെ ഭരണത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി  നിയമത്തെ വെല്ലുവിളിക്കുന്നത് കൗതുകകരമാണ്. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ നിന്ന് മുതലാളിത്ത വര്‍ഗ്ഗ രാഷ്ട്രീയത്തിലേക്ക് സി.പി.എം ചുവട് മാറിയതിന്റെ പ്രത്യക്ഷ തെളിവുകളാണിത്.
യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സാമ്പത്തിക താല്‍പര്യങ്ങളാണ് കേരളത്തില്‍ സ്വാശ്രയ വിദ്യാഭാസ മേഖല തഴച്ച് വളരാനും വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനും ഇടയാക്കിയത്. സുപ്രീം കോടതി വിധിയോടെ നിരവധി വിദ്യാര്‍ത്ഥികള്‍ വഴിയാധാരമായതിന്റെ ഉത്തരവാദിത്തം നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളെല്ലാം ഏറ്റെടുക്കണം. മുതലാളിമാരുടെ പണച്ചാക്കിന് മുന്നില്‍ നിയമവും ആദര്‍ശവും പണയം വെച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി തുലക്കുന്ന രാഷ്ടീയക്കാര്‍ക്കെതിരെ യുവതലമുറ പ്രതികരിക്കണമെന്നും അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.