SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ജലന്തര്‍ ബിഷപ്പ്: കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു: പി.ആര്‍ സിയാദ്
SDPI
21 സെപ്റ്റംബർ 2018

കോഴിക്കോട്: രക്ഷിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടത് കൊണ്ട് മാത്രമാണ് ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമാകുതെന്നും കേസ് അട്ടിമറിക്കാന്‍ സി.പി.എം ഇടപെട്ടതിന്റെ തെളിവാണ് കോടിയേരിയുടെ പ്രസ്താവനയെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ആര്‍ സിയാദ്. സ്ത്രീ പീഢന കേസില്‍ ഇരയുടെ മൊഴിയുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിന് പകരം പോലീസില്‍ നിന്നുണ്ടായ നടപടികള്‍ ദുരൂഹവും സംശയാസ്പദവുമാണ്. പീഢന കേസന്വേഷണത്തിന് മൂന്ന് മാസത്തെ കാലതാമസമുണ്ടായതിനു ഒരു ന്യായീകരണവുമില്ല. മൂന്ന് ദിവസം ചോദ്യം ചെയ്തതിനു ശേഷവും ബിഷപ്പിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം പ്രതിയെ ജയില്‍ വാസത്തില്‍ നിന്ന് രക്ഷിക്കാനുള്ള അവിഹിത ഇടപെടലുകളുടെ ഭാഗമാണ്. പീഢനത്തിനു ഇരയായ സ്ത്രീ പരാതിയില്‍ ഉറച്ചു നില്‍ക്കുമ്പോഴും ബിഷപ്പിന് നല്‍കിയ രാജകീയ പരിഗണന കേരള പോലീസിനെ പരിഹാസ്യമാക്കുന്നുവെന്നു സിയാദ് പറഞ്ഞു.