എസ്.ഡി.പി.ഐ എയര്‍ ഇന്ത്യാ ഓഫീസ് മാര്‍ച്ച് പിന്‍വലിച്ചു. പ്രവാസി മൃദദേഹം സൗജന്യമായി നാട്ടിലെത്തിക്കണം: പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
30 സെപ്റ്റംബർ 2018
കോഴിക്കോട്: പ്രവാസി മൃതദേഹം ഭാരം നോക്കി കിലോഗ്രാമിന് ഭീമന്‍ ചാര്‍ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ച എയര്‍ ഇന്ത്യാ നടപടി ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച നടപടി സ്വാഗതം ചെയ്യുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കേരളത്തിന്റെ സമ്പദ് ഘടനക്ക് ശക്തമായ പിന്തുണ നല്‍കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകി പ്രസ്തുത നിരക്ക് പൂര്‍ണ്ണമായി പിന്‍വലിച്ച് സൗജന്യ സംവിധാനം ഒരുക്കണമെന്ന് മജീദ് ഫൈസി ആവശ്യപ്പെട്ടു. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിലേക്ക് നാളെ നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ചതായും അദ്ധേഹം പറഞ്ഞു.