മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക.എസ്.ഡി.പി.ഐ
SDPI
17 ഒക്ടോബർ 2018
ആലുവ: ശബരിമലയുടെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം തിരിച്ചറിയണമെന്നും വനിതകളുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ക്യാമറയും വാഹനങ്ങളുള്‍പ്പെടെ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ പോലീസ് നിസംഗരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ആരോപണം ഗൗരവമാര്‍ന്നതാണ്. അയ്യപ്പ ഭക്തരെ ഉപയോഗപ്പെടുത്തി ശബരിമലയില്‍ നടത്തികൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ പുറം ലോകമറിയുന്നത് ഭയപ്പെടുന്നവരാണ് ഇത്തരം അക്രമങ്ങള്‍ക്കു പിന്നിലുള്ളതെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്‍് പി.അബ്ദുല്‍ മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം.കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിയേറ്റംഗങ്ങളായ ഇ.എസ് ഖാജാ ഹുസൈന്‍, പി.പി മൊയ്തീന്‍കുഞ്ഞ്, പി.കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.