എസ്.ഡി.പി.ഐ ദേശീയ നേതാക്കള്‍ക്കുള്ള സ്വീകരണം ഇന്ന്
SDPI
24 ഒക്ടോബർ 2018
തിരുവനന്തപുരം : എസ്.ഡി.പി.ഐ ദേശീയ നേതാക്കള്‍ക്കുള്ള സ്വീകരണം 25-10-2018 വ്യാഴം ഇന്ന് വൈകീട്ട് 5.30ന് ഗാന്ധിപാര്‍ക്കില്‍ നടക്കും. രാവിലെ 10.00 മണിക്ക് പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മീറ്റ് ദി പ്രസിഡന്റ് പരിപാടിയില്‍ തിരുവന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ മണ്ഡലം തലം മുതലുള്ള നേതൃത്വങ്ങള്‍ സംബന്ധിക്കും. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി മീറ്റ് ദ പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് (ഉത്തര്‍പ്രദേശ്), പ്രൊഫ. നസ്നീം ബീഗം (കര്‍ണ്ണാടക), ദഹലാന്‍ ബാഖവി തമിഴ്നാട്), ആര്‍.പി പാണ്ഡെ (ഡല്‍ഹി), ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷെഫി (രാജസ്ഥാന്‍), അബ്ദുല്‍ മജീദ് മൈസൂര്‍ (കര്‍ണ്ണാടക), ട്രഷറര്‍ അഡ്വ. സാജിദ് സിദ്ദീഖി (മധ്യപ്രദേശ്), സെക്രട്ടറിമാരായ അബ്ദുല്‍ വാരിസ് (ആധ്രാപ്രദേശ്), അല്‍ഫോന്‍സോ ഫ്രാങ്കോ (കര്‍ണ്ണാടക), ഡോ.മെഹബൂബ് ഷെരീഫ് ആവാദ് (കര്‍ണ്ണാടക), യാസ്മിന്‍ ഫാറൂഖി (രാജസ്ഥാന്‍), സീതാറാം കോയിവാല്‍ (ഡല്‍ഹി), ഡോ. തസ്ലീം അഹമ്മദ് റഹ്മാനി (ഡല്‍ഹി) എന്നിവര്‍ സംബന്ധിക്കും.
തുടര്‍ന്ന് വൈകീട്ട് 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്ത് നിന്ന് സ്വീകരണ റാലിയോടെ നേതാക്കളെ ഗാന്ധിപാര്‍ക്കിലേക്ക് ആനയിക്കും. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്റഫ് മൗലവി, എം.കെ മനോജ്കുമാര്‍, കെ.കെ റൈഹാനത്ത് ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, കെ.എസ് ഷാന്‍, സെക്രട്ടറിയേറ്റംഗം പി.കെ ഉസ്മാന്‍, പി.പി മൊയ്തീന്‍കുഞ്ഞ്, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല എന്നിവര്‍ പങ്കെടുക്കും.