SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അമിത് ഷായുടെ വിടുവായിത്തം കേരളം പുഛിച്ചു തള്ളും. എസ്.ഡി.പി.ഐ
SDPI
27 ഒക്ടോബർ 2018

കോഴിക്കോട് : കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ ആദ്യ യാത്രക്കാരനായി പരിഹാസ്യനായ അമിത് ഷായുടെ വിടുവായിത്തം കേരള ജനത പുഛിച്ചു തള്ളുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു.
സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവന കേരള ജനതയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. രാജ്യം ഭരിക്കുന്നവര്‍ നിയമവാഴ്ചയെ പരസ്യമായി അപഹസിക്കുന്നത് ജനാധിപത്യത്തിന്റെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.
കോടതിയെയും ജഡ്ജിമാരെയും ഭീഷണിപ്പെടുത്തിയ അമിത്ഷാക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം. ഭരണഘടന സംരക്ഷണത്തിന് വേണ്ടി ശക്തമായ പോരാട്ടവുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.