SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് അപലപനീയം: എസ്.ഡി.പി.ഐ
SDPI
27 ഒക്ടോബർ 2018

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അതിയായ ദു:ഖവും ആശങ്കയും രേഖപ്പെടുത്തി. സംഭവത്തെ കടുത്ത ഭാഷയില്‍ അദ്ദേഹം അപലപിച്ചു.
സംഘപരിവാരത്തിന്റെ മനുഷ്യത്വ രഹിതമായ നടപടിയുടെ ഭാഗമാണിത്. സംഘപരിവാരത്തിന്റെ ഹിംസാത്മക നയസമീപനങ്ങളെ വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണിത്. എല്ലാ തരം അക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്ന സന്ദീപാനന്ദ ഗിരിക്കെതിരേ  സംഘപരിവാരം ഒളിഞ്ഞും തെളിഞ്ഞും കുറേ നാളുകളായി ഭീഷണി ഉയര്‍ത്തിയിരുന്നു. ആ സമയത്ത് സര്‍ക്കാരും പോലിസും കാണിച്ച മൗനവും നിഷ്‌കൃയ സമീപനവുമാണ് ആശ്രമം ആക്രമിക്കാനും സ്വാമിയെ വധിക്കാന്‍ നീക്കം നടത്താനും സംഘപരിവാരത്തിന് ധൈര്യം പകര്‍ന്നത്. ഇപ്പോള്‍ പ്രതിക്ഷേധവും പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്ന സിപിഎം നടപടി കാപട്യമാണ്. സംഘപരിവാര ആക്രമങ്ങള്‍ക്കെതിരേ കേവലം പ്രസ്താവനകളിറക്കി സായൂജ്യമടയുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ സംഘപരിവാരത്തെ കൂടുതല്‍ അക്രമോത്സുകരാക്കാന്‍ സഹായകമാകുന്നുണ്ട്. സംഘപരിവാര ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളിയ്‌ക്കെതിരേ പ്രസ്താവനകളിറക്കുന്നതിനു പകരം കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കാണിക്കേണ്ടത്. സന്ദീപാനന്ദ ഗിരിക്കെതിരായ അക്രമം ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ടക്കൊലകള്‍ നടത്താന്‍ സംഘപരിവാരം കേരളത്തിലും സജ്ജമാണ് എന്ന അപകടസൂചനയാണ് നല്‍കുന്നത്. അതിനാല്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.