SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ബന്ധു നിയമനം : മന്ത്രി കെ.ടി ജലീല്‍ മാറി നിന്ന് അന്വേഷണത്തെ നേരിടണം:എസ്.ഡി.പി.ഐ
SDPI
05 നവംബർ 2018

കോഴിക്കോട് : പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.ഇ.ഒ, എം.ഡി, ജനറല്‍ മാനേജര്‍ എന്നീ തസ്തികകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന മന്ത്രിസഭാ തീരുമാനം നിലനില്‍ക്കെ, അതില്ലാതെ അടുത്ത ബന്ധുവിന് പൊതുമേഖലാ സ്ഥാപനമായ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമനം നല്‍കി മന്ത്രി കെ.ടി ജലീല്‍ മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം ലംഘിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ പ്രസ്താവിച്ചു.
ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് കെ.ടി ജലീല്‍ അന്വേഷണത്തെ നേരിടാന്‍ തയ്യാറാവണം. മന്ത്രി ജലീലിനെ അന്ധമായി ന്യായീകരിക്കുന്ന ചില മന്ത്രിമാരുടെ നിലപാട് അപലപനീയമാണെന്നും റോയി അറയ്ക്കല്‍ അഭിപ്രായപ്പെട്ടു.