എസ്.ഡി.പി.ഐ സി.ബി.ഐ ഓഫീസ് മാര്‍ച്ച് നാളെ (07 ബുധന്‍-10.30)
SDPI
05 നവംബർ 2018
കൊച്ചി : റാഫേല്‍ അഴിമതി കേസില്‍ പ്രതിക്കൂട്ടിലായ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ നരേന്ദ്ര മോഡി പാതി രാത്രിയില്‍ അട്ടിമറിച്ചത്. അതൊടൊപ്പം പൂര്‍ണ്ണമായും സംഘ്പരിവാര്‍ ബന്ധമുള്ളയാളെ തലപ്പത്ത് പ്രതിഷ്ടിച്ചതിലൂടെ തങ്ങളുടെ ആഞ്ജാനുവര്‍ത്തിയാക്കി സി.ബി.ഐയെ മാറ്റാനുള്ള നീക്കമാണ് നടന്നിരിക്കുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2018 നവംബര്‍ 7 ന് രാവിലെ 10.30 ന് സി.ബി.ഐയില്‍ പാതിര അട്ടിമറി മോഡി സര്‍ക്കാരിന്റെ ഏകാധിപത്യ നീക്കങ്ങള്‍ക്കെതിരെ എന്ന സന്ദേശം ഉയര്‍ത്തി കൊച്ചി സി.ബി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഓഫീസിനു മുമ്പില്‍ റീത്ത് സമര്‍പ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.ആര്‍ സിയാദ് അറിയിച്ചു. മാര്‍ച്ച് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, സെക്രട്ടറിയേറ്റംഗം പി.പി മൊയ്തീന്‍കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി എന്നിവര്‍ നേതൃത്വം നല്‍കും.