SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കണ്ണൂര്‍ എയര്‍ പോര്‍ട്ടിനുള്ള ഇളവുകള്‍ കരിപ്പൂരിനുമനുവദിക്കണം പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
28 ജനുവരി 2019

മലപ്പുറം: ആഭ്യന്തര സര്‍വീസ് പ്രോത്സാഹിപ്പിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അനുവദിച്ചിരിക്കുന്ന നികുതിയിളവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനും നല്‍കുവാന്‍ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. സ്വകാര്യ പങ്കാളിത്തമുള്ള എയര്‍പോര്‍ട്ടുകളോട് കാണിക്കുന്ന മമതയും താല്പര്യവും പൊതു മേഖലയിലുള്ള കരിപ്പൂരിനോട് കാണിക്കാത്തതിന്റെ കാരണം ഭരണകര്‍ത്താക്കളുടെ അമിതമായ മുതലാളിത്ത വിധേയത്വമാണ്. 28ശതമാനം ഇന്ധന നികുതി കണ്ണൂരിന് ഒരു ശതമാനം മാത്രമാക്കി ചുരുക്കി പത്തു വര്‍ഷത്തേക്ക് ഇളവ് അനുവദിച്ചതിനെ നിയമസഭയില്‍ ന്യായീകരിച്ച മുഖ്യമന്ത്രിയും ഭരണ,പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരം ഇളവുകളൊന്നും കരിപ്പൂരിന് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കണം.
പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് ഷെയറുള്ള കൊച്ചി, കണ്ണൂര്‍ എയര്‍ പോര്‍ട്ടുകളുടെ വളര്‍ച്ചക്ക് വേണ്ടി കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനെ ഞെരിച്ചു കൊല്ലുന്നതില്‍ യുഡിഎഫിനും  എല്‍ഡിഎഫിനും തുല്യ പങ്കാണുള്ളത്. മലപ്പുറത്തോടുള്ള അവഗണയുടെ തുടര്‍ച്ചയായും ഇതിനെ കാണേണ്ടിയിരിക്കുന്നുവെന്നും മജീദ് ഫൈസി പറഞ്ഞു.