SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സംവരണ വിരുദ്ധര്‍ക്ക് താക്കീതായി പിന്നാക്ക ഐക്യമോതി സംവരണ മതില്‍ ബി.ജെ.പി ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസും സി.പി.എമ്മും അവര്‍ണരെ വഞ്ചിച്ചു: പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
02 ഫെബ്രുവരി 2019

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബി.ജെ.പിക്കൊപ്പം പാര്‍ലമെന്റില്‍ കൈകോര്‍ത്തതിലൂടെ കോണ്‍ഗ്രസും സി.പി.എമ്മും അവര്‍ണ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു ചുറ്റും എസ്.ഡി.പി.ഐ സംഘടിപ്പിച്ച സംവരണ മതിലില്‍ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അന്തസത്തയെ തകര്‍ത്താണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പാക്കിയിരിക്കുന്നത്. ഈ ഭരണഘടന അട്ടിമറിക്കാണ് പാര്‍ട്ടികള്‍ ഒന്നടങ്കം കൈയൊപ്പുചാര്‍ത്തിയത്. സാമൂഹിക നീതി ഉറപ്പാക്കുന്നതിന് വിഭാവനം ചെയ്തിരിക്കുന്ന സംവരണ വ്യവസ്ഥിതിയെയാണ് സാമ്പത്തിക സംവരണം തകര്‍ത്തെറിഞ്ഞിരിക്കുന്നത്. സംവരണ നയത്തെത്തന്നെ എതിര്‍ക്കുന്നവര്‍ തന്നെയാണ് സാമ്പത്തിക സംവരണത്തിന് ഓശാന പാടുന്നതെന്നതാണ് വിരോധാഭാസം. ഭരണഘടനയെത്തന്നെ പൊളിച്ചെഴുതാനുള്ള ഫാഷിസ്റ്റ് ഗൂഢാലോചനയ്ക്കാണ് യഥാര്‍ഥത്തില്‍ മതേതര പാര്‍ട്ടികള്‍ പിന്തുണ നല്‍കിയത്. പിന്നാക്കക്കാരെ പിന്നില്‍ നിന്നു കുത്തിയവര്‍ക്ക്് രാഷ്്ട്രീയമായി മറുപടി നല്‍കാന്‍ ജനാധിപത്യവിശ്വാസികള്‍ തയ്യാറാവണമെന്നും ഫൈസി ആഹ്വാനം ചെയ്തു. ഇടതു സര്‍ക്കാര്‍ കെ.എ.എസില്‍ സംവരണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണെന്നും തിരഞ്ഞെടുപ്പിനു മുമ്പ് സംവരണം നടപ്പാക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിന്റെ പേരില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയ്ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ആര്‍.എസ്.എസിന്റെ കെണിയില്‍ വീണുപോയെന്ന് മുന്‍ മന്ത്രി നീല ലോഹിത ദാസന്‍ നാടാര്‍ കുറ്റപ്പെടുത്തി. സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വോട്ട് നല്‍കില്ലെന്ന് പിന്നാക്ക വിഭാഗങ്ങള്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. നിരവധി പിന്നാക്ക, ന്യൂനപക്ഷ നേതാക്കള്‍ പങ്കെടുത്ത മതില്‍ സംവരണ വിരുദ്ധര്‍ക്ക് താക്കീതായി മാറി.
കെ.എ ഷഫീഖ് (വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി), സാബു കൊട്ടാരക്കര (പി.ഡി.പി, സംസ്ഥാന സെക്രട്ടറി),  അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ് (ലത്തീന്‍ കത്തോലിക്ക ഐക്യവേദി), പ്രൊഫ. റഷീദ് (സംസ്ഥാന പ്രസിഡന്റ്, മെക്ക), എം.കെ അശ്്റഫ് (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍), വി.ആര്‍ ജോഷി (പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍),  രമേഷ് നന്മണ്ട (അംബേദ്കറൈറ്റ്സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ്), ആശാഭായ് തങ്കമ്മ (നാഷണല്‍ അലയന്‍സ് ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍, കേരള സെക്രട്ടറി), പള്ളിക്കല്‍ സാമുവല്‍ (ഐ.ഡി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ.കെ റൈഹാനത്ത് (വിമണ്‍ ഇന്ത്യ മൂവ്മെന്റ്'സംസ്ഥാന പ്രസിഡന്റ്), അംബിക പൂജപ്പുര (കെ.ഡി.എം.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്), മൂവാറ്റുപുഴ അഷ്റഫ് മൗലവി (സംസ്ഥാന വൈസ് പ്രസിഡന്റ്'എസ്.ഡി.പി.ഐ), പി.അബ്ദുല്‍ ഹമീദ് (സംസ്ഥാന ജനറല്‍ സെക്രട്ടറി'എസ്.ഡി.പി.ഐ), റോയി അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി'എസ്.ഡി.പി.ഐ), തുളസീധരന്‍ പള്ളിക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), പി.പി മൊയ്തീന്‍കുഞ്ഞ് (പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍), സംസാരിച്ചു. സെക്രട്ടറിമാരായ കെ.കെ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിയേറ്റ് അംഗം ഇ.എസ് ഖാജാ ഹുസൈന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ആര്‍ കൃഷ്ണന്‍ കുട്ടി,  കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജലീല്‍ നീലാമ്പ്ര, നൗഷാദ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റുമാര്‍ സംവരണ മതിലിന് നേതൃത്വം നല്‍കി.