കാസര്‍കോഡ് ഇരട്ടകൊലപാതകം സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം സമാധാനത്തിനു ഭീഷണി: എസ്.ഡി.പി.ഐ
SDPI
18 ഫെബ്രുവരി 2019
കോഴിക്കോട്: കാസര്‍കോഡ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി ശക്തമായ പ്രതിഷേധവും ദു:ഖവും രേഖപ്പെടുത്തി.
സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം കേരളത്തിന്റെ സമാധാനത്തിനു ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മനുഷ്യനെ വെട്ടിനുറുക്കുന്ന സി.പി.എം, ബി.ജെ.പിയുടെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സി.പി.എം പാര്‍ട്ടി ഓഫിസുകള്‍ റെയ്ഡു നടത്താനും യഥാര്‍ഥ പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ജ്ജവം കാണിക്കണം. സംസ്ഥാനത്തിന്റെ സമാധാനത്തിനു ഭീഷണിയായ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാഷിസം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.