SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. റോയി അറയ്ക്കല്‍ ചാലക്കുടിയിലും കെ.കെ.അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും മത്സരിക്കും
SDPI
20 ഫെബ്രുവരി 2019

കൊച്ചി : യഥാര്‍ഥ ബദലിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടി മത്സരരംഗത്തുണ്ടാവുമെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റും കേരളത്തിന്റെ ചുമതലയുമുള്ള ദഹ്ലാന്‍ ബാഖവി പറഞ്ഞു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയി അറയ്ക്കല്‍ ചാലക്കുടിയിലും ദേശീയ സമിതി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും ജനവിധി തേടും. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വടകരയില്‍ മത്സരിക്കും. എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട്് വയനാട്ടിലും, എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ.കെ.സി.നസീര്‍ പൊന്നാനിയിലും, എസ്.ഡി.പി.ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഫൈസല്‍ എറണാകുളത്തും മത്സരിക്കും. എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തിന് രാജ്യത്ത് സ്വീകാര്യത വര്‍ധിച്ചുവരികയാണെന്ന് ദഹ്്ലാന്‍ ബാഖവി പറഞ്ഞു. രാജ്യത്ത് മുസ്്ലിംകളും ദലിതരുമുള്‍പ്പെടെയുള്ള മര്‍ദ്ദിത ജനതയ്ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പാര്‍ട്ടി മുന്‍ഗണന നല്‍കും. സാമൂഹിക നീതിയ്ക്കുവേണ്ടി രാജ്യത്ത് സംവരണ പ്രക്ഷോഭം ഏറ്റെടുത്ത ഏക പാര്‍ട്ടി എസ്.ഡി.പി.ഐ ആണ്്. കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പി മുന്നോട്ടുവച്ച മുന്നാക്ക സംവരണത്തെ പിന്തുണച്ച് അവര്‍ണ ജനതയെ വഞ്ചിക്കുകയായിരുന്നു. രാജ്യത്ത് ജനകീയ പ്രശ്നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെട്ടു വരികയാണ്. മതേതരത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും പാര്‍ട്ടി മുന്‍നിരയിലാണ്. എസ്.ഡി.പി.ഐയുടെ ബദല്‍ മുന്നേറ്റം രാജ്യത്തെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് സംസ്ഥാനത്ത് പാര്‍ട്ടി സജ്ജമായിരിക്കുകയാണെന്നും ബൂത്ത് തലത്തിലും ബ്രാഞ്ച് തലത്തിലും അതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ.മനോജ് കുമാര്‍, മൂവാറ്റുപുഴ അഷ്്റഫ് മൗലവി, കെ.കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍ എന്നിവരും പങ്കെടുത്തു.