ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും: എസ്.ഡി.പി.ഐ
SDPI
21 ഫെബ്രുവരി 2019
കോഴിക്കോട്: രാജ്യത്തെ 11 ലക്ഷത്തിലേറെ ആദിവാസികളെ വനമേഖലയില്‍ നിന്നു കുടിയൊഴിപ്പിക്കാനുള്ള നീക്കം ഗുരുതരമായ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന്് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
ആദിവാസികളെ വനത്തില്‍ നിലനിര്‍ത്തുന്നതിനായി ഉണ്ടാക്കിയ വനാവകാശ നിയമത്തെ തന്നെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ തുടര്‍ച്ചയാണിത്. കാര്യങ്ങള്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ചവരുത്തി. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട്് സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി നല്‍കണം. ഉത്തരവ് നടപ്പാക്കിയാല്‍ കേരളത്തിലെ വനമേഖലയില്‍ നിന്ന്്് രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ കുടിയിറക്കപ്പെടും. നാളിതുവരെ കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്കു ബദല്‍ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്കു സാധിച്ചിട്ടില്ല. ബാക്കിയുള്ള വനപ്രദേശങ്ങളും വനവിഭവങ്ങളും കൂടി കൊള്ളയടിക്കാന്‍ ഇത്തരം നടപടികള്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.