പെരിയ ഇരട്ടക്കൊല ഉദ്യോഗസ്ഥനെ മാറ്റിയത്് അന്വേഷണം അട്ടിമറിക്കാന്‍: എസ്.ഡി.പി.ഐ
SDPI
02 മാര്‍ച്ച് 2019
കോഴിക്കോട്: കാസര്‍കോഡ് പെരിയയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സി.പി.എമ്മിലേക്കെത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്.
സി.പി.എം നടത്തിയ എല്ലാ കൊലപാതകക്കേസുകളിലും അന്വേഷണം പാര്‍ട്ടിയിലേക്കെത്തുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നത് അവരുടെ സ്ഥിരം ശൈലിയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബം നല്‍കിയ മൊഴിയില്‍ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമായതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. സ്ഥലം എം.എല്‍.എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സി.പി.എമ്മിന്റെ പ്രധാന ഫണ്ട് സ്രോതസ്സുകളായ വ്യാപാരി, വ്യവസായി പ്രമുഖര്‍ എന്നിവരിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. തലശ്ശേരി ഫസല്‍ വധക്കേസിലുള്‍പ്പെടെ സി.പി.എം അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി കേസ് അട്ടിമറിക്കാനും പാര്‍ട്ടി നേതാക്കളെ രക്ഷപ്പെടുത്താനും ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഇരട്ടക്കൊലപാതകത്തെ അപലപിക്കുകയും സി.പി.എമ്മുകാരായ പ്രതികളെ തള്ളിപ്പറയുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെയുംകോടിയേരിയുടെയും നടപടി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും സമ്മര്‍ദ്ദത്തിലാക്കിയും കൊലക്കേസുകള്‍ പോലും അട്ടിമറിക്കാന്‍ സി.പി.എം ഭരണത്തെ ഉപയോഗിക്കുന്നതിനെതിരേ ശക്തമായ പ്രചാരണവും പ്രക്ഷോഭവുമായി പാര്‍ട്ടി രംഗത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.