SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സ്ഥാനാര്‍ഥി നിര്‍ണയം സി.പി.എമ്മിന്റെ ആദര്‍ശ പാപ്പരത്തം വ്യക്തമാക്കുന്നു എസ്.ഡി.പി.ഐ
SDPI
09 മാര്‍ച്ച് 2019

തിരുവനന്തപുരം: സിറ്റിങ് എം.എല്‍.എ മാരെ  സ്ഥാനാര്‍ഥികളായി നിശ്ചയിച്ചത് വിജയസാധ്യത മാത്രം പരിഗണിച്ചാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന  ആദര്‍ശ പാപ്പരത്തത്തിന്റെ ഏറ്റുപറച്ചിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി. വ്യക്തിപ്രഭാവവും മുതലാളിത്തവും മാത്രമാണ് വിജയത്തിന്റെ മാനദണ്ഡമായി പാര്‍ട്ടി കണ്ടതെന്നാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നു വ്യക്തമാവുന്നത്. ഭരണ നേട്ടങ്ങളോ സി.പി.എം ആദര്‍ശങ്ങളോ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നു പാര്‍ട്ടി നേതാക്കള്‍ക്കു തന്നെ ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.