SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പള്ളിത്തര്‍ക്കം കോടതി നിരീക്ഷണം വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റം: എസ്.ഡി.പി.ഐ
SDPI
11 മാര്‍ച്ച് 2019

കൊച്ചി: സംസ്ഥാനത്തെ എല്ലാ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ ആസ്തികളാണെന്നും  എല്ലാ പള്ളികളും സ്മാരകങ്ങളായി മാറ്റണമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. പാലക്കാട് ജില്ലയിലെ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ കോടതി മൊത്തത്തില്‍ നടത്തിയ പരാമര്‍ശം അനുചിതമായി. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന ഒരു സമിതിയെ റിസീവറായി നിയോഗിച്ച് ആസ്തി വകകള്‍ സര്‍ക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം മാറുമെന്ന കോടതി നിരീക്ഷണം പൗരന്മാരുടെ വിശ്വാസത്തിനുമേലുള്ള ജുഡീഷ്യല്‍ ആക്ടിവിസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.