SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ അതികായന്‍: എസ്ഡിപിഐ
SDPI
09 ഏപ്രില് 2019

കോഴിക്കോട്: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെ.എം മാണി കേരളാ രാഷ്ട്രീയത്തിലെ അതികായനായിരുന്നെന്ന എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. അദ്ദേഹം സംസ്ഥാനത്തിന്റെ വികസനരംഗത്തുനല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. അഞ്ചു പതിറ്റാണ്ടിലധികം കേരളാ നിയമസഭാംഗമായും ഏറ്റവുമധികം കേരള മന്ത്രിസഭയില്‍ അംഗമായും, ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയ നിരവധി റെക്കോഡുകളുമായാണ് മാണി ചരിത്രത്തിന്റെ ഭാഗമാവുന്നതെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.