പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വെക്കണം: എസ്ഡിപിഐ
SDPI
12 ഏപ്രില്‍ 2019
കോഴിക്കോട്: തരിമ്പെങ്കിലും ജനാധിപത്യ മര്യാദ പുലര്‍ത്തുമെങ്കില്‍ പി.സി ജോര്‍ജ്- എം.എല്‍.എ സ്ഥാനം രാജിവെച്ച് ജനവിധി തേടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് വിരുദ്ധ മതേതര വിഭാഗങ്ങളുടെ വോട്ട് വാങ്ങിയാണ് 2016 ലെ നിയമസഭ ഇലക്ഷനില്‍ പി.സി ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചത്. ഇപ്പോള്‍ സംഘപരിവാര കൂടാരത്തില്‍ അഭയം തേടിയ സ്ഥിതിക്ക് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ ജോര്‍ജിന് യാതൊരു അര്‍ഹതയുമില്ല.
ഇടത്, വലത് മുന്നണികളുടെ കാപട്യം തുറന്ന് കാട്ടി ഫാഷിസ്റ്റ് വിരുദ്ധതയും ജനപക്ഷ ബദലും ഉയര്‍ത്തി ഒറ്റയാള്‍ പോരാട്ടത്തിന് തയ്യാറായപ്പോയാണ് എസ്.ഡി.പി.ഐ അദ്ധേഹത്തെ പിന്തുണച്ചത്. അതാവട്ടെ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. യഥാര്‍ത്ഥ ബദലിന് ആരെയും ആശ്രയിക്കാന്‍ പറ്റില്ലായെന്ന സന്ദേശമാണ് പി.സി ജോര്‍ജ് തന്റെ ചെയ്തിയിലൂടെ നല്‍കുന്നതെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.