മുസ്ലിം തടവുകാരന്റെ പുറത്ത് ഇരുമ്പ് പഴുപ്പിച്ച് 'ഓം' എന്നെഴുതി; ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്യണം - എസ്ഡിപിഐ
SDPI
20 മെയ് 2019
ന്യൂഡല്‍ഹി: മുസ്ലിം തടവുകാരന്റെ പുറത്ത് ഇരുമ്പ് പഴുപ്പിച്ച് 'ഓം' എന്നെഴുതിയ തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്യണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു. കുറ്റവാളിയായ സൂപ്രണ്ടിനെതിരേ സത്യസന്ധമായ അന്വേഷണം നടത്തുന്നതിന് അയാളെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണം. നബ്ബിര്‍ അലിയാസ് എന്ന വിചാരണ തടവുകാരന്റെ പുറത്ത് ജയില്‍ സൂപ്രണ്ട്ര് തീയിലിട്ടു പഴുപ്പിച്ച ലോഹം കൊണ്ടു ഓം എന്ന് എഴുതുകയും രണ്ടു ദിവസം യുവാവിനെ പട്ടിണിക്കിട്ടതും അത്യന്തം ഞെട്ടലുളവാക്കുന്നു. ജാതിയും വംശീയതയും രാജ്യത്തിന്റെ ഭരണമേഖലകളില്‍ എത്രമാത്രം ആഴത്തില്‍ വേരുകളാഴ്ന്നിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് സംഭവം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ വെടിവച്ചു കൊല്ലുന്നതുള്‍പ്പെടെയുള്ള ഭരണകൂട ഭീകരത രാജ്യത്ത് ശക്തിപ്രാപിക്കുകയാണ്. കാലവിളംബം കൂടാതെ പീഢനത്തിനെതിരായ യുഎന്‍ കണ്‍വന്‍ഷന്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.