തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത പുലര്‍ത്തണം: എസ്ഡിപിഐ
SDPI
02 മെയ് 2019
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത പുലര്‍ത്തണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്്മദ്. കമ്മീഷന്‍ പുറപ്പെടുവിക്കുന്ന ചില തീരുമാനങ്ങള്‍ ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയും അവിശ്വാസവും വേദനയും ഉണ്ടാക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയതു സംബന്ധിച്ച് മോദി നടത്തിയ തികച്ചും വര്‍ഗീയമായ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. മോദി- അമിത് ഷാ ദ്വന്ത്വങ്ങള്‍ക്ക് എത്ര ചട്ടലംഘനം നടത്തിയാലും ശിക്ഷിക്കപ്പെടുകയില്ല എന്ന ധാരണയുണ്ടായിട്ടുണ്ട്. നിര്‍ഭയമായി ഉത്തരവാദിത്വ നിര്‍വഹണം നടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകനായ മുഹമ്മദ് മുഹ്സിന്‍ എന്ന ഐഎഎസ് ഓഫിസറായ തിരഞ്ഞെടുപ്പ് നിരീക്ഷകനെ മോദിയുടെ ഫ്ളൈറ്റ് പരിശോധിച്ചതിനാണ് കമ്മീഷന്‍ സസ്പെന്റ് ചെയ്തത്. വടക്കു-കിഴക്കന്‍ ഡെല്‍ഹി മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി തസ്്ലീം റഹ്്മാനി നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളിയ കമ്മീഷന്‍ നടപടി ഏകപക്ഷീയവും ഏകാധിപത്യമാണ്. വാരണാസിയില്‍ മോദിക്കെതിരേ ശക്തമായ മല്‍സരത്തിന് കളമൊരുക്കിയ എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ഥിയായ തേജ് ബഹാദുറിന്റെ പത്രിക തള്ളുക വഴി മോദിയുടെ സ്ഥാനം സുരക്ഷിതമാക്കിയിരിക്കുകയാണ്. മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥിയായ ഭഗ്വാന്‍ ദാസ് വേദാന്ത് ആചാരിയുടെയും പത്രിക കമ്മീഷന്‍ തള്ളി. ബിജെപിയിലെ ഉന്നത നേതാക്കള്‍ക്ക് അനുകൂലമായി കമ്മീഷന്‍ പെരുമാറുന്നുണ്ടോ എന്ന ആശങ്ക ശരിവക്കുന്ന വാര്‍ത്തകളാണ് വരുന്നത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് ജനാധിപത്യവിശ്വാസികളും സംഘടനകളും ഗൗരവമായി ഈ പ്രശ്നങ്ങളെ കാണണമെന്നും ശക്തമായി രംഗത്തുവരണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യവും നീതിപൂര്‍വവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു